New Delhi: പ്രസിഡന്റ് രാം നാഥ് കോവിന്ദ് (Ram Nath Kovind) ബുധനാഴ്ച്ച ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഡൽഹിയിലെ (Delhi) ആർആർ ആശുപത്രിയിൽ നിന്നാണ് പ്രസിഡന്റ് വാക്‌സിൻ സ്വീകരിച്ചത്. ഇന്ത്യ രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ (Covid Vaccine) കുത്തിവെയ്പ്പ് ആരംഭിച്ചതിന്റെ മൂന്നാം ദിവസമാണ് പ്രസിഡന്റ് കുത്തിവെയ്പ്പ് എടുത്തത്.  രണ്ടാം ഘട്ട വാക്‌സിൻ കുത്തിവെയ്‌പ്പിൽ 60 വയസ് കഴിഞ്ഞവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് കുത്തിവെയ്പ്പ് നൽകുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ (Covid Vaccine) കുത്തിവെയ്പ്പ് ആരംഭിച്ച മാർച്ച് 1 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി (PM Modi) ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഡൽഹി എയിംസിൽ നിന്നാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ (Covaxin) കുത്തിവെപ്പാണ് പ്രധാനമന്ത്രി  എടുത്തത്.  ഇക്കാര്യം പ്രധാനമന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും എല്ലാവരും വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ALSO READ: Covid Vaccination : "ആരും മടിക്കരുത് എല്ലാവരും മുന്നോട്ട് വരണമെന്ന്" , Chief Minister Pinarayi Vijayan Covid Vaccine ന്റെ ആദ്യ ഡോസ് എടുത്തു


ഇന്ന് രാവിലെ Chief Minister Pinarayi Vijayan കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയായിരുന്നു മുഖ്യമന്ത്രി ഭാര്യ കമലയ്ക്കൊപ്പമെത്തി വാക്സിനെടുത്തത്. കഴിഞ്ഞ ദിവസം സംസ്ഥാന ആരോ​ഗ്യ വകുപ്പ് മന്ത്രി KK Shailaja  യും മന്ത്രിമാരായ E.Chandrasekharan നും Ramachandran Kadannappally യും Covid Vaccine ന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. വാക്സിൻ എടുക്കാൻ എല്ലാവരും സ്വയം മുന്നോട് വരണം, ആരം മടിക്കരുതെന്ന് മുഖ്യമന്ത്രി വാക്സിനെടുത്തതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെതിരെ പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും അത് സമൂഹം അം​ഗീകരിച്ചിട്ടില്ല, മനുഷരാശിയെ പല മാരകരോ​​ഗങ്ങളെയും പിടിച്ചു നിർത്താൻ സഹായിച്ചത് ഇതുപോലെയുള്ള വാക്സിനുകളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.


ALSO READ: Covid Vaccination : ആരോ​ഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E Chandrasekharan നും Ramachandran Kadannappally നും ആദ്യ Covid Vaccine Dose സ്വീകരിച്ചു


കേരളത്തിലെ മന്ത്രിമാരെ കൂടാതെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ (Amit Shah), എസ് ജയ്ശങ്കർ, ജിതേന്ദ്ര സിംഗ്, ഡോ. ഹർഷ് വർധൻ, രാജ്നാഥ് സിങ് തുടങ്ങിയവരും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ഇന്ന് ഗോവ മുഖ്യമന്ത്രിയായ പ്രമോദ് സവന്തും സാൻക്വെലിമിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ആകെ 1,56,20,749 പേരാണ് ഇത് വരെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക