മൃഗങ്ങളോട് കാണിക്കുന്ന അതിരില്ലാത്ത ക്രൂരതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധങ്ങൾ ഉയരുമ്പോഴും അത്തരം വാർത്തകൾക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല.1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമം പുനഃപരിശോധിക്കാനുള്ള നടപടിയുടെ ഭാഗമായി 61 ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും.മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും മൃഗങ്ങളെ കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവും ശിക്ഷയായി ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയം എന്നിവ സംയുക്തമായാണ് തയ്യാറാക്കിയത്.കരട് ബില്‍ പരസ്യമാക്കിയ കേന്ദ്രം ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ ബില്‍  അവതരിപ്പിക്കും. 


'ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി' എന്നാണ് ക്രൂരതയെ നിര്‍വചിക്കുന്നത്. ക്രൂരതയ്ക്ക് ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍  ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്നും കരട് നിര്‍ദേശത്തില്‍ പറയുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക