Sputnik vaccine: ഇന്ത്യയിൽ വാക്സിൻ വിൽക്കാനുള്ള വില നിശ്ചയിച്ചു
995.40 രൂപയ്ക്കായിരിക്കും വാക്സിൻ ഒരു ഡോസ് വിൽക്കുക. ഡോ.റെഡ്ഡീസ് ലാബാണ് വാക്സിൻ ഇന്ത്യയിൽ എത്തിക്കുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്സിൻറെ (sputnik vaccine) വില നിശ്ചയിച്ചു.995.40 രൂപയ്ക്കായിരിക്കും വാക്സിൻ ഒരു ഡോസ് വിൽക്കുക. ഡോ.റെഡ്ഡീസ് ലാബായിരിക്കും വാക്സിൻ ഇന്ത്യയിൽ എത്തിക്കുന്നത്.
റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്നിക്ക് ഇറക്കുമതി ചെയ്യുന്നത് ഡോ.റെഡ്ഡീ ലാബാണ്. നിലവിൽ ജി.എസ്.ടി അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് വില കണക്കാക്കിയിരിക്കുന്നത്. ഉടൻ തന്നെ വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കാനാരംഭിക്കും ഇതോടെ വിലയിൽ മാറ്റം ഉണ്ടാവും.
കഴിഞ്ഞ മാസമാണ് സ്പുട്നിക്കിൻറെ അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നല്‍കിയത്. തുടര്‍ന്ന് മെയ് 1 നു സ്പുട്നിക്കിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റര് ഡ്രഗ്സ് അതോറിട്ടി അനുമതി നല്‍കിയിരുന്നു.
ALSO READ: Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി
വരും മാസങ്ങളില്‍ കൂടുതല്‍ ഡോസ് എത്തിക്കുമെന്ന് ഡോ.റെഡ്ഡീസ് ലാബ് അറിയിചു. ഇന്ത്യയില്‍ നിലവില്‍ കോവിഷീല്‍ഡ്,കോവാക്‌സിന്‍ എന്നി രണ്ടു വാക്‌സിനുകള്‍ക്കാണ് അനുമതി.ഹൈദരാബാദില്‍ സ്പുട്നിക് ആദ്യ ഡോസ് വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...