അഞ്ചു രാഷ്ട്രങ്ങളിലെ പര്യടനത്തിന്‍റെ ഭാഗമായി അമേരിക്കയിലെത്തി‍യ പ്രധാനമന്ത്രി നരേന്ദ്ര മോദി യു .എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.സ്വിറ്റ്സര്‍ലണ്ടില്‍ നിന്നാണ് മോദി അമേരിക്കയിലെത്തിയത്.മേയ് 24 ന് അധികാരത്തില്‍ എത്തിയ ശേഷം മോഡിയുടെ നാലാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്ഇന്ന്‍ അമേരിക്കയിലെ നിരവധി വ്യാപാര പ്രമുഖരുമായി പ്രധാനമന്ത്രി സംവദിക്കുകയുണ്ടായി . .യു.എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി..



COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ വാഷിങ്ടണില്‍ എത്തിയ പ്രധാനമന്ത്രി അര്‍ലിങ്ടണ്‍ സെമിത്തേരി സന്ദര്‍ശിച്ച് യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആദരമര്‍പ്പിച്ചിരുന്നു. കൊളംബിയ സ്‌പേസ് ഷട്ടില്‍ ദുരന്തത്തില്‍ മരിച്ചവരുടെ സ്മാരകത്തിലും ഇന്ത്യന്‍ രപധാനമന്ത്രി പുഷ്പചക്രം സമര്‍പ്പിച്ചു. കൊളംബിയ അപകടത്തില്‍ കൊല്ലപ്പെട്ട ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ കുടുംബത്തെയും പ്രധാനമന്ത്രി കണ്ടു.



ഇന്നലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും മോഷണം പോയ 660 കോടിയുടെ പൈതൃക സ്വത്തുക്കള്‍ അമേരിക്ക പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം അപൂര്‍വ്വങ്ങളായ വസ്തുക്കള്‍ യുഎസ് അധികൃതര്‍ കൈമാറിയത്. അമേരിക്കയിലെ ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് സ്വത്തുക്കള്‍ മോദിക്ക് കൈമാറിയത്. അമേരിക്കയ്ക്ക് ശേഷം മെക്‌സിക്കോ കൂടി സന്ദര്‍ശിച്ച ശേഷമാകും പ്രധാനമന്ത്രി വിദേശപര്യടനം പൂര്‍ത്തിയാക്കുക. ജൂണ്‍ ഒമ്പതിന് മോദി തിരിച്ച് ഇന്ത്യയിലെത്തും.പ്രസംഗം ലൈവ് ആയി ഇവിടെ  കാണാം.