ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി. വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയത്. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി നരേന്ദ്ര മോദി ജർമ്മനിയിൽ  സന്ദർശനം നടത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജർമ്മനിയിലെ ഷ്ലോസ് എൽമൗയിലാണ് ഉച്ചകോടി. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിക്കിടെ വിവധ രാജ്യങ്ങളിലെ പ്രതിനിധികളുമായും മോദി സംസാരിക്കും. 


യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്നും മോദി അറിയിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് യുഎയിലേക്കുള്ള യാത്ര. 


നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ  യുഎഇ സന്ദർശനം. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.