Prime Minister Narendra Modi രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി
അടുത്ത ആഴ്ച പാർലമെന്റ് സമ്മേളനം ചേരാനിരിക്കേയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും കൂടിക്കാഴ്ച നടത്തിയത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കൂടിക്കാഴ്ച നടത്തി. അടുത്ത ആഴ്ച പാർലമെന്റ് സമ്മേളനം ചേരാനിരിക്കേയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രപതി ഭവനിൽ എത്തിയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ടത്. ഇരുവരും സുപ്രധാന വിഷയങ്ങളിൽ ചർച്ച നടത്തിയതായി രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തു.
വാരാണസിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തിയത്. 1,500 കോടിയുടെ വികസന പദ്ധതികളാണ് വാരാണസിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പൊതു മേഖലയിൽ 100 കിടക്കകൾ ഉള്ള വനിതാ-ശിശു ക്ഷേമ ആശുപത്രിയുടെ വികസന നിർമ്മാണം ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA