New Delhi: പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം  ഉടന്‍....    കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് സെപ്റ്റംബര്‍  അവസാനമായിരിയ്ക്കും  സന്ദർശനം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം  (PM Modi's US Visit) സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ANI പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് PM Modiയുടെ അമേരിക്ക സന്ദർശനവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ഇതിനോടകം ആരംഭിച്ചിരിയ്ക്കുകയാണ്.  സൂചനകള്‍ അനുസരിച്ച്  സെപ്റ്റംബര്‍  22 മുതൽ 27 വരെയാകാം  പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം.
  
അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡൻ (US President Joe Biden) ചുമതലയേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.  ജോ ബൈഡനുമായുള്ള  (Joe Biden) പ്രധാനമന്ത്രി  പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക  കൂടിക്കാഴ്‌ച്ചയും ഈ അവസരത്തില്‍  നടക്കും. 


അഫ്ഗാനിലെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ  അമേരിക്ക സന്ദർശനമെന്നത് ഈയവസരത്തില്‍  ശ്രദ്ധേയമാണ്. അമേരിക്കന്‍  പ്രസിഡന്‍റ് ജോ  ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക്  മുന്‍പായി  യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് സൂചന.  


പ്രധാനമന്ത്രിയുടെ  അമേരിക്കൻ പര്യടനത്തിൽ അഫ്ഗാന്‍ വിഷയം, ചൈനയുമായുള്ള പ്രശ്നങ്ങള്‍,  എന്നിവ അജണ്ടയിലുണ്ടാകുമെന്ന് പറയപ്പെടുന്നു.  ഈ സമയത്ത്, ഇരുപക്ഷവും തമ്മിൽ ചൈനയെക്കുറിച്ച് ചർച്ചകൾ നടത്താം. 


Also Read: Jallianwala Bagh: നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം, ഉത്ഘാടനം നാളെ PM Modi നിര്‍വ്വഹിക്കും... ചിത്രങ്ങള്‍ കാണാം


അമേരിക്കന്‍ പ്രസിഡന്‍റ്  ജോ  ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ കൂടിക്കാഴ്‌ച്ചയാണിത്. പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷം ബൈഡനുമായി പ്രധാനമന്ത്രി നിരവധി തവണ  വെർച്വൽ  ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. 


എന്നാല്‍,   പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം  കേന്ദ്രസർക്കാര്‍ ഇതുവരെ ഔദ്യോഗികമായി   സ്ഥിരീകരിച്ചിട്ടില്ല.  2019 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി അവസാനമായി അമേരിക്ക സന്ദർശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.