PM Modi: രാഹുല്‍ സ്റ്റാര്‍ട്ടാകാത്ത `സ്റ്റാര്‍ട്ടപ്പ്`; രാജ്യസഭയില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
PM Modi`s startup dig at Rahul Gandhi: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പ്രധാനമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്റ്റാര്‍ട്ടാകാത്ത സ്റ്റാര്‍ട്ടപ്പാണെന്ന് അദ്ദേഹം പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവേയായിരുന്നു മോദിയുടെ പരിഹാസം.
രാഹുല്‍ ഗാന്ധിയ്ക്ക് പുറമെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രധാനമന്ത്രി പരിഹസിച്ചു. പാര്‍ലമെന്റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെ സംസാരിക്കുന്നത്. ഖാര്‍ഗെയുടെ പ്രസംഗം താന്‍ വളരെ ശ്രദ്ധയോടെ കേട്ടെന്നും ലോക്‌സഭയിലുണ്ടായിരുന്ന നേരമ്പോക്കിന്റെ അഭാവം അദ്ദേഹം പ്രസംഗത്തിലൂടെ നികത്തിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ALSO READ: ഇന്ത്യയിലേക്ക് അതിർത്തിയിലൂടെ ആയുധക്കടത്ത്: വിരമിച്ച സൈനികൻ അറസ്റ്റിൽ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഖാര്‍ഗയെ പരിഹസിച്ചത് എന്നതും ശ്രദ്ധേയമായി. സ്‌പെഷ്യല്‍ കമാന്‍ഡര്‍ പാര്‍ലമെന്റില്‍ എത്താത്തതിനാലാണ് ഖാര്‍ഗെയ്ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നായിരുന്നു മോദിയുടെ പരിഹാസം. എന്‍ഡിഎയ്ക്ക് 400ല്‍ അധികം സീറ്റുകള്‍ ലഭിക്കുമെന്ന് ഖാര്‍ഗെ തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ ഉറപ്പാക്കി തന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനും അദ്ദേഹം മറന്നില്ല. കോണ്‍ഗ്രസ് ഭീകരരോടും വിഘടനവാദികളോടും മൃദുസമീപനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് തന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ല. ജനങ്ങള്‍ അത് കൂടുതല്‍ ശക്തമാക്കി തന്നിരിക്കുന്നു. കോണ്‍ഗ്രസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായി. കോണ്‍ഗ്രസ് കാലഹരണപ്പെട്ട പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികള്‍ക്ക് സമ്മാനിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പറഞ്ഞ പ്രധാനമന്ത്രി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകളെങ്കിലും കിട്ടാന്‍ പ്രാര്‍ത്ഥിക്കാമെന്നും പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.