യുഎഇ: യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. യുഎഇ രാഷ്ട്രത്തിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണ് ഇപ്പോൾ പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. ബാപ്സ് മന്ദിർ എന്നാണ് ഇതിന് നവകരണം ചെയ്തിരിക്കുന്നത്.   രണ്ടുദിവസത്തെ സന്ദർശത്തിനായാണ് മോദി  യുഎഇയിലെത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഈ വേളയിൽ യുഎഇയുടെ പ്രസിഡണ്ട് ആയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ചയും ഉണ്ടാകും. 2015 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണിത്.  ദുബായിൽ നടക്കുന്ന ലോക ഉച്ചകോടി 2024ൽ അദ്ദേഹം വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും, ഉച്ചകോടിയില്‍ പ്രത്യേക മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുമെന്ന് സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.


ALSO READ: ഇവ രണ്ടും ഇല്ലാതെ ഇനി പിപിഎഫും ഇല്ല, സുകന്യ സമൃദ്ധി യോജനയും ഇല്ല- പുതിയ നിയമം


അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പായി 50,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ‘അഹ്‌ലൻ മോദി’ എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട് .  യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചതായി ബാപ്‌സ് സ്വാമിനാരായണ സൻസ്തയുടെ പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്നു.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.