ന്യൂഡല്‍ഹി: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആലത്തൂരില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്‍റിലെത്തിയ രമ്യയുടെ നാള്‍വഴിലൂടെയുള്ള ഒരു വീഡിയോയാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ദിവസ വേതനക്കാരിയായ അമ്മയുടെ മകളായ രമ്യ പ്രദേശിക സന്നദ്ധ സംഘടനയിളെ ട്രെയിനറായാണ് തന്‍റെ കരിയര്‍ ആരംഭിച്ചത്. 


മാസം 600 രൂപയായിരുന്നു രമ്യയുടെ വരുമാനം. 2011ലാണ് രമ്യ രാഹുല്‍ ഗാന്ധിയെ ആദ്യമായി നേരില്‍ കാണുന്നത്. കേരളത്തില്‍ ആരംഭിച്ച ടാലന്‍റ് സെര്‍ച്ചിലൂടെയാണ് രാഹുല്‍  രമ്യയെ കണ്ടെത്തുന്നത്.  



തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിര്‍വഹിച്ചതിനെ കുറിച്ചും വീഡിയോ പരാമര്‍ശിക്കുന്നു.  2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രമ്യയ്ക്ക് അവസരം നല്കിയതും രാഹുല്‍ ഗാന്ധിയായിരുന്നു. 


സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായ വ്യത്യാസം കണക്കിലെടുക്കാതെയായിരുന്നു രാഹുലിന്‍റെ തീരുമാനം. 


കേരളത്തില്‍ നിന്നുള്ള ഏകവനിതാ എംപിയാണ് രമ്യയെന്നും അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.