ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ സാമ്പത്തികനില ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുന്നുവെന്നും ജിഡിപിയുടെയും രൂപയുടെയും മൂല്യമിടിഞ്ഞെന്നും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. 


 



 


ഇതാണോ ബിജെപി പറഞ്ഞ നല്ല ദിനങ്ങളെന്ന്‍ പ്രിയങ്ക പരിഹാസരൂപേണ ചോദിച്ചു. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായെന്നും ജോലികളില്‍ നിന്ന് തൊഴിലാളികളെ പിരിച്ചു വിടുകയാണെന്നും എന്നിട്ടും ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.


ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്കില്‍ അഞ്ച് ശതമാനത്തിന്‍റെ കുറവുണ്ടായിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.  


ഒന്നുകില്‍ സാമ്പത്തിക വളര്‍ച്ചയോ അല്ലെങ്കില്‍ കറന്‍സിയുടെ മൂല്യമോ ഏതെങ്കിലുമൊന്ന് ശക്തിപ്രാപിക്കണമെന്ന്‍ പറഞ്ഞ പ്രിയങ്ക നിലവിലെ സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടിനെതിരെയും വിമര്‍ശനമുന്നയിച്ചു.


അടിയന്തരമായി പുതിയ സാമ്പത്തിക പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥ തകിടംമറിയുമെന്ന് സാമ്പത്തിക ഉപദേഷ്ടാവും ബിജെപി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയും പറഞ്ഞിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അഞ്ച് ട്രില്യണിലെത്തിക്കണമെന്ന ലക്ഷ്യം വെറുതെയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.