Lucknow: പോലീസ് കസ്റ്റഡിയിൽ മരിച്ച (Custody Death) ശുചീകരണ തൊഴിലാളിയുടെ (Sanitation Worker) കുടുംബത്തെ കാണാനെത്തിയ പ്രിയങ്ക ​ഗാന്ധിയെ തടഞ്ഞ് യുപി പോലീസ് (UP Police). യുപിയിലെ ആഗ്രയിലേക്കു പുറപ്പെട്ട പ്രിയങ്കയെ ലക്നൗ– ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയിലാണ് തടഞ്ഞത്. ഇതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും (Congress workers) പോലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ നേരത്തേ അനുമതി വാങ്ങാത്തതിനാലാണ് പ്രിയങ്കയെ തടഞ്ഞതെന്നാണ് യുപി പോലീസിന്റെ വിശദീകരണം. പ്രിയങ്കയ്ക്കു ചുറ്റും പോലീസുകാരുൾപ്പെടെ ഒരു കൂട്ടം പേർ നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രിയങ്കയുടെ കാറിന് മുന്നിൽ പോലീസുകാർ തടസ്സം നിൽക്കുന്ന വീഡിയോയും പുറത്തുവന്നു. 


Also Read: PM Narendra Modi | എയർ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊർജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഞാൻ എവിടെ പോകണമെങ്കിലും അതിന് അനുമതി ചോദിക്കണോയെന്ന് പ്രിയങ്ക പോലീസ് ഉദ്യോ​ഗസ്ഥരോട് ചോദിക്കുന്നുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്നമാണ് ഇതെന്ന് പോലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകി. മരിച്ചയാളുടെ കുടുംബത്തെ കാണാൻ പോകുന്നതിൽ എന്ത് ക്രമസമാധാന പ്രശ്നം എന്ന് പ്രിയങ്ക ​ഗാന്ധി ആരാഞ്ഞു. പാർട്ടി ഓഫീസിൽ അല്ലാതെ മറ്റെവിടെ താൻ പോയാലും അഡ്മിനിസ്ട്രേഷൻ തന്നെ തടയുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 


ചൊവ്വാഴ്ചയാണ് ആഗ്രയില്‍ പോലീസ് സ്റ്റേഷനിൽ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അരുണ്‍ വാത്മീകിയെന്ന ശുചീകരണ തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതോടെ പോലീസ് മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ചോദ്യംചെയ്യലിനിടെ ആരോഗ്യം മോശമായ അരുണ്‍ മരിച്ചു എന്നായിരുന്നു പോലീസിന്‍റെ വിശദീകരണം.


Also Read: Punjab Politics: കോണ്‍ഗ്രസിനോട് അങ്കം വെട്ടാന്‍ അമരീന്ദര്‍, പുതിയ പാര്‍ട്ടിയും വേണ്ടിവന്നാല്‍ BJPയുമായി സഖ്യവും


നേരത്തെ ലഖിംപൂര്‍ ഖേരിയില്‍ (Lakhimpur Kheri) കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ സമയത്തും പ്രിയങ്ക ഗാന്ധിയെ (Priyanka Gandhi) യുപി പൊലീസ് തടഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.