ന്യൂഡല്‍ഹി: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശ് സർക്കാറിനെതിരെ പ്രിയങ്ക ​ഗാന്ധി ​ഗുരുതര ആരോപണം ഉന്നയിച്ചത്. ഫോൺ ചോർത്തൽ മാത്രമല്ല തന്റെ മക്കളുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടുകളും സർക്കാർ ഹാക്ക് ചെയ്തുവെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്. യുപി സർക്കാരിന് വേറെ ജോലിയൊന്നുമില്ലെ എന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍ പ്രദേശിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്- ആദായ നികുതി വകുപ്പ് റെയ്ഡുകളെ കുറിച്ചും ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തേക്കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.


Also Read: ഫോണ്‍ ചോര്‍ത്തല്‍ വിടൂ, മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും അവർ ഹാക്ക് ചെയ്തു, ആരോപണവുമായി പ്രിയങ്ക


സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്ക പരാതി നല്‍കിയില്ലെങ്കിലും സ്വമേധയാ വിഷയം പരിഗണിച്ച കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്‍സ്റ്റാഗ്രാമിനോട് വിശദീകരണം തേടുകയും ചെയ്യും. എന്നാൽ ഇതുവരെ പ്രിയങ്കാഗാന്ധി പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റാഗ്രാം അറിയിച്ചു. 


പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ യുപി സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചിരുന്നു. 


Also Read: Omicron | ആർടിപിസിആർ പരിശോധന, ക്വാറന്റൈൻ.... ഇന്ത്യയിൽ എത്തുന്നവർ അറിയേണ്ട പ്രധാന മാർ​ഗനിർദേശങ്ങൾ


കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഞങ്ങളുടെ ഫോണുകള്‍ ചോര്‍ത്തുകയും സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയുമാണ്. ചില റെക്കോഡിങ്ങുകള്‍, വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി തന്നെ കേള്‍ക്കാറുണ്ട്, എന്നായിരുന്നു അഖിലേഷിന്റെ ആരോപണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.