ബംഗളൂരു: പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം സണ്ണി  ലിയോണി ബംഗളൂരിവില്‍ എത്തുന്നതിനെതിരെ പ്രതിഷേധിച്ച് കര്‍ണാടക രക്ഷണാ വേദികെ. താരം വരുന്നത് സംസ്കാര അപചയമാണെന്നാണ് ഇവരുടെ വാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഘോഷങ്ങളില്‍ നിന്ന് സണ്ണി ലിയോണിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക രക്ഷണാ വേദികെ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചൂലെടുത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ സണ്ണിയുടെ കോലം കത്തിച്ചു. 


ബംഗളൂരുവിലെ മാന്യത ടെക് പാര്‍ക് പുതുവത്സര ദിനത്തില്‍ സണ്ണി ലിയോണിയുടെ ഷോ നിശ്ചയിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.