Syed Ali Shah Geelani : കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു
Kashmiri Separatist സെയ്യിദ് അലി ഷാ ഗിലാനി (Syed Ali Shah Geelani) അന്തരിച്ചു. 91കാരനായ ഗിലാനി ശ്രീനഗറിൽ നീണ്ട നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
New Delhi : പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി (Kashmiri Separatist) സെയ്യിദ് അലി ഷാ ഗിലാനി (Syed Ali Shah Geelani) അന്തരിച്ചു. 91കാരനായ ഗിലാനി ശ്രീനഗറിൽ നീണ്ട നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്നു. ഗിലാനി മൂന്ന് തവണ ജമ്മു കശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ALSO READ : Fake Arm License : വ്യാജ തോക്ക് ലൈസൻസുമായി 5 കശ്മീർ സ്വദേശികളെ തിരുവന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു
സോപോറിൽ നിന്നാണ് ഗിലാനി എംഎൽഎയായി ജമ്മു കശ്മീർ നിയസഭയിലേക്കെത്തിയത്. പിന്നീട് രാഷ്ട്രീയ ജീവിത ഉപേക്ഷിക്കുകയായിരുന്നു.
വടക്കൻ കാശ്മീരിലെ നഗരമായ ബാരാമുള്ള ജില്ലയിലെ സോപോറിൽ 1929 സെപ്റ്റംബർ 29നായിരുന്നു ഗിലാനി ജനിച്ചത്. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഗിലാനിയുടെ മരണത്തിൽ അനുശോചനം അറിയിക്കുകയു ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...