പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
വ്യാഴാഴ്ച രാവിലെ ആറുമുതല്‍ 21-ന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവില്‍ പ്രതിഷേധ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. 
റാലി നടത്താന്‍ രണ്ടു സ്വകാര്യ കോളേജുകളിലെ വിദ്യാര്‍ഥികള്‍ അനുവാദം ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മംഗളൂരുവില്‍ ബുധനാഴ്ച രാത്രി ഒമ്പതുമുതല്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ പരിപാടികള്‍ പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.


നിയമം ലംഘിച്ച് പ്രതിഷേധം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ പോലീസ് തടയില്ല. 


 ബെംഗളൂരുവില്‍ വ്യാഴാഴ്ച വിവിധ സംഘടനകള്‍ നടത്താനിരുന്ന പ്രതിഷേധ റാലിക്കും പോലീസ് അനുമതി നിഷേധിച്ചു