ചെന്നൈ: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ ആരുടേയും ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണെന്ന്‍ മദ്രാസ്‌ ഹൈക്കോടതി. സ്വന്തമായി പിഎഫ് ട്രസ്റ്റ് ഉള്ള സ്ഥാപനങ്ങളിലടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥാപനങ്ങളില്‍ നിശ്ചിത കാലം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കെല്ലാം പിഎഫ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി ട്രസ്റ്റ് ഉള്ളതെന്നും ഇല്ലാത്തതെന്നും വ്യത്യാസമില്ലാതെ പെന്‍ഷന്‍ നല്‍കുന്നതിന് നടപടിയെടുക്കണമെന്നും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനോട് ജസ്റ്റിസ് വി.പാര്‍ത്ഥിപന്‍ നിര്‍ദ്ദേശിച്ചു.


ഒഎന്‍ജിസി റിട്ട.എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് വിധി. ആറ് മാസത്തിനുള്ളില്‍ വിധി നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 


മാത്രമല്ല പെന്‍ഷന്‍ വര്‍ധിപ്പിച്ചതിന്‍റെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കണമെന്നും കോടതി പറഞ്ഞു. ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ ലഭിക്കുന്നതിന് അടക്കേണ്ടി വരുന്ന ബാക്കി തുക ജീവനക്കാരില്‍ നിന്ന് ആറ് ശതമാനം പലിശയോടെ ഈടാക്കാം. പിന്നീട് ഈ തുക കൂടി ഉള്‍പ്പെടുത്തി പെന്‍ഷന്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.