പൊതുഗതാഗതം നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചേക്കു൦: നിതിന്‍ ഗഡ്കരി
കഴിഞ്ഞ 50 ദിവസങ്ങളിലേറെയായി നിറുത്തിവച്ചിരിക്കുന്ന പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: കഴിഞ്ഞ 50 ദിവസങ്ങളിലേറെയായി നിറുത്തിവച്ചിരിക്കുന്ന പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
പൊതുഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും ഗഡ്കരി പറഞ്ഞു. ഇതിനുമുന്നോടിയായി സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുമെന്നും യാത്ര ചെയ്യുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കിയ എല്ലാ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍ പെതുഗതാഗത മാതൃക സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഗഡ്കരി വ്യക്തമാക്കി. കൂടാതെ, ഗതാഗത മേഖലയിലെ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാറിന് ബോധ്യമുണ്ടെന്നും ഇക്കൂട്ടരെ സര്‍ക്കാര്‍ സഹായിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ബസുകളിലാണെങ്കിലും കാറുകളിലാണെങ്കിലും കൈ കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും മാസ്ക് ധരിക്കുന്നതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൊറോണ ബാധയെയും അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെയും അതിജീവിക്കാന്‍ രാജ്യവും വ്യവസായ ലോകവും ഒത്തൊരുമിച്ച് പോരാടേണ്ടതുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
അതേസമയം, പൊതുഗതാഗതം എന്നുമുതല്‍ ആരംഭിക്കുമെന്നതു സംബന്ധിച്ച് മന്ത്രി ഉറപ്പൊന്നും നല്‍കിയില്ല.