പുതുച്ചേരി:സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്ന നിലപാടാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി സ്വീകരിക്കുന്നതെന്ന ആരോപണവുമായി പുതുച്ചേരി മന്ത്രി എം കെ റാവു രംഗത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടികുറയ്ക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കാനും  ലഫ്റ്റനന്റ് ഗവര്‍ണര്‍  ശ്രമിക്കുകയാണെന്ന് എംകെ റാവു ആരോപിച്ചു.  
 ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നിയമ നടപടിയിലേക്ക് കടക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.


ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.പുതുച്ചേരിയിലെ സൗജന്യ അരിവിതരണ പദ്ധതി അട്ടിമാറിക്കാന്‍ കിരണ്‍ ബേദി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി വി നാരായണ സ്വാമി ആരോപണം ഉന്നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മന്ത്രി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി  രാഗത്ത് വന്നിരിക്കുന്നത്.