പുതിയ 14 കൊറോണ വൈറസ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ഹരിയാനയിലെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 310 ആയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകളില്‍ പാനിപത്തില്‍ നിന്നുള്ള വനിതാ സബ് ഇന്‍സ്പെക്ടറും കുടുംബവും ഉള്‍പ്പെടുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ ഭാര്യ ചെയ്ത സല്‍പ്രവൃത്തിയാണ് ഇതിനിടെ വാര്‍ത്തയാകുന്നത്.  


രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ മേജർ വിഭൂതി ധൗന്ദിയാലിന്‍റെ ഭാര്യ നികിത കൗൾ ഹരിയാന പോലീസിന് കൈമാറിയത് 1,000 കൊറോണ വൈറസ് പ്രതിരോഷ കിറ്റുകളാണ്. 


ചലച്ചിത്ര താരം നസീറുദ്ദിന്‍ ഷാ ആശുപത്രിയില്‍? 


മാസ്‌ക്കുകൾ, കയ്യുറകൾ, ഗോഗിളുകൾ, ഫെയ്സ്-ഷീൽഡ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) കിറ്റുകള്‍. നിതികയുടെ ഈ പ്രവൃത്തിയ്ക്ക് നന്ദിയറിയിച്ച് ഫരീദാബാദ് പോലീസ് ട്വീറ്റ് ചെയ്തു. 


 


''PPE കിറ്റുകള്‍ നല്‍കി സഹായിച്ച പുല്‍വാമ രക്തസാക്ഷി മേജർ വിഭൂതി ധൗന്ദിയാലിന്‍റെ ഭാര്യ നികിത കൗളിനു നന്ദി.'' -ഫരീദാബാദ് പോലീസ് ട്വീറ്റ് ചെയ്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും നിതികയുടെ സംഭാവനയ്ക്ക് നന്ദി അറിയിച്ചു.


പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് വിഭൂതി വീരമൃത്യൂ വരിച്ചത്. ഇന്ത്യൻ ആർമിയുടെ രാഷ്ട്രീയ റൈഫിൾ സേനാംഗമായിരുന്നു 35കാരനായ വിഭൂതി. 


തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം; താരമായി മില്‍മ ജീവനക്കാരി!!


 


വെറും പത്ത് മാസമാണ് നികിതയുടേയും മേജര്‍ വിഭൂതി ശങ്കറിന്റെയും വിവാഹ ജീവിതത്തിന് ആയുസ്സുണ്ടായത്‌. കണ്ണീരിനിടയിലും സധൈര്യം ഭര്‍ത്താവിന് അന്തോമോപചാരമര്‍പ്പിച്ച നികിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.


പതാക പുതച്ചുകിടക്കുന്ന ഭർത്താവിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിന്ന നികിത ഒടുവിൽ സങ്കടം സഹിക്കാൻ കഴിയാതെ തന്റെ പ്രിയതമന്റെ കാതിൽ തന്റെ പ്രണയം പറയുന്ന കാഴ്ച്ച ഏവരുടെയും കണ്ണ് നിറച്ചു. വിഭൂതിയുടെ അമ്മ സരോജ് ഡൗന്‍ഡിയാലിനൊപ്പമാണ് നികിത ഇപ്പോള്‍ താമസിക്കുന്നത്.