Punjab Assembly Election 2022: പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കും, സിഖ് അനുകൂല മുഖം തേടി BJP
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. രാഷ്ട്രീയ പ്രതിസന്ധിയും മൂന്ന് കാർഷിക നിയമങ്ങളിൽ മാസങ്ങളോളമായി നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനും ഇടയിലാണ് കര്‍ഷക പ്രാതിനിധ്യം ഏറെയുള്ള പഞ്ചാബ് 2022 തുടക്കത്തില്‍ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുക...
New Delhi: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. രാഷ്ട്രീയ പ്രതിസന്ധിയും മൂന്ന് കാർഷിക നിയമങ്ങളിൽ മാസങ്ങളോളമായി നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിനും ഇടയിലാണ് കര്‍ഷക പ്രാതിനിധ്യം ഏറെയുള്ള പഞ്ചാബ് 2022 തുടക്കത്തില്‍ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുക...
കഴിഞ്ഞ ദിവസം, പഞ്ചാബില്‍ ചരിതം കുറിയ്ക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് വരാനിരിയ്ക്കുന്നത് എന്ന് വ്യക്തമാക്കും വിധം ABP സീ വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സര്‍വേ ഫലം അനുസരിച്ച് പഞ്ചാബില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി AAP കടന്നുവരും. 2021 നവംബർ ആദ്യം നടത്തിയ സർവേ,അനുസരിച്ച് 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണവും കാര്യമായി വർദ്ധിക്കുമെന്നാണ് നല്‍കുന്ന പ പ്രവചനം.
117 അംഗ പഞ്ചാബ് അസംബ്ലിയിൽ 47-53 സീറ്റുകളാണ് AAയ്ക്ക് ലഭിക്കുക. സര്‍വേ അനുസരിച്ച്, മാറ്റി പാര്‍ട്ടികള്‍ മുന്നേറുമ്പോള്‍ BJP യ്ക്ക് നേരിയ ക്ഷീണമാണ് സര്‍വേ പ്രവചിക്കുന്നത്. കൂടാതെ, SAD യുമായുള്ള സഖ്യം അവസാനിപ്പിച്ചത് BJP -യ്ക്ക് വിനയാകുകയാണ്.
Also Read: Punjab Assembly Election 2022: പഞ്ചാബിൽ AAP ഏറ്റവും വലിയ ഒറ്റകക്ഷി, സര്‍വേ റിപ്പോർട്ട്
എന്നാല്‍, സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി BJP നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുകയാണ്. ഡല്‍ഹിയില്‍ പ്രമുഖ ദേശീയ നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.
ഗുരുനാനാക്ക് ജയന്തിയ്ക്ക് മുന്നോടിയായി കർതാപൂർ ഇടനാഴി വീണ്ടും തുറക്കുന്നതിനുള്ള അജണ്ട ചർച്ച ചെയ്യാൻ ഞായറാഴ്ച സംസ്ഥാന BJP നേതാക്കളുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. സംഘം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദര്‍ശിക്കും.
NDA യുടെ സഖ്യ കക്ഷിയായിരുന്ന ശിരോമണി അകാലിദൾ (SAD) സഖ്യം ഉപേക്ഷിച്ചതോടെ സിഖ് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിഖ് അനുകൂല പ്രതിച്ഛായ ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് BJP നേതൃത്വം.
അതേസമയം, പഞ്ചാബില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് BJP. ആകെയുള്ള 117 സീറ്റുകളിലും മത്സരിക്കുമെന്നും ബിജെപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...