Ludhiana : പഞ്ചാബ് (Punjab) ലുധിയാന കോടതിയിലെ സ്ഫോടനത്തിന് (Blast) പിന്നിൽ ഭീകരസംഘടനകളുടെ പങ്ക് അന്വേഷിക്കുകയാണ് അന്വേഷണ ഏജൻസികൾ. അതേസമയം സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയമുണ്ടെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവ സ്ഥലം ഇന്ന് കേന്ദ്ര മന്ത്രിമാരുടെ സംഘം സന്ദർശിക്കും. മാത്രമല്ല സ്ഫോടനത്തിൽ പരിക്കേറ്റവരെ മന്ത്രിമാരായ കിരൺ റിജ്ജു, സോം പ്രകാശ് എന്നിവർ സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന കോടതിയിൽ  എൻഐഎ, എന്‍എസ്ജി സംഘങ്ങൾ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് മാരക സ്ഫോടക വസ്തുവാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 


ALSO READ: Ludhiana Blast: സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശം


സംഭവത്തിൽ ഇന്ന് ഫോറൻസിക് റിപ്പോർട്ട് സമർപ്പിച്ചേക്കും. സ്ഫോടനത്തിൽ പരിക്കേറ്റ അഞ്ച് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം മരണപ്പെട്ട ആൾ തന്നെയാണ് സ്ഫോടനം നടത്തിയതെന്നും സംശയിക്കുന്നുണ്ട്.



ALSO READ: Ludhiyana Blast : കോടതി സമുച്ചയത്തിലെ സ്ഫോടനം: ലുധിയാനയിൽ 144 പ്രഖ്യാപിച്ചു; സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം


 


പോലീസ് പ്രധാനസ്ഥലങ്ങളിലെല്ലാം പരിശോധന തുടരുകയാണ്. മാത്രമല്ല ലുധിയാനയിൽ അടുത്തമാസം പതിമൂന്ന് വരെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി പഞ്ചാബ് പൊലീസ് കേസ് എടുത്തു.  പോലീസിന്റെ പ്രാഥമിക നിഗമം അനുസരിച്ച് ഭീകരാക്രണമാണ് നടന്നതെന്നാണ്.  



ALSO READ: Omicron Covid Variant : തമിഴ്‌നാട്ടിൽ ഒറ്റദിവസം കൊണ്ട് 33 ഒമിക്രോൺ കേസുകൾ; സംസ്ഥാനം അതീവ ആശങ്കയിൽ


റിപ്പോർട്ടുകൾ അനുസരിച്ച് സംഭവത്തിന് പിന്നിൽ ഖലിസ്ഥാൻ സംഘടനയാണെന്നും ചാവേർ ആക്രമണമാണ് ലക്ഷ്യമിട്ടതെന്നുമാണ് വിവരം. പക്ഷെ ഇക്കാര്യം അന്വേഷണ ഏജൻസികൾ സ്ഥീരീകരിച്ചിട്ടില്ല.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.