ന്യൂഡൽഹി: പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് പ്രതികരണം. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു അദ്ദേഹം. ആ സ്ഥാനവും രാജി വെച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബൻവാരിലാൽ പുരോഹിത് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യത്തെ പരാജയപ്പെടുത്തി ചണ്ഡീഗഡിൽ ബിജെപി 3 മേയർ സ്ഥാനങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സ്പീക്കർ വിളിച്ചു ചേർത്ത നിയമസഭാ സമ്മേളനം അസാധുവാണെന്ന് ചൂണ്ടിക്കാട്ടി പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിനെത്തുടർന്ന് സുപ്രീംകോടതി നേരത്തെ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബില്ലുകളിൽ നടപടി സ്വീകരിക്കാത്ത ഗവർണറുടെ സമീപനം തീകൊണ്ട്  കളിക്കുന്നത് എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.