കടുത്ത മംഗല്യദോഷത്തെ ത്തുടർന്ന് ദോഷം മാറാനായി 13 കാരനായ വിദ്യാർത്ഥിയെ അദ്ധ്യാപിക വിവാഹം ചെയ്തു. സംഭവം നടന്നത് പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിലാണ്. ഏറെ നാളുകളായി വിവാഹം നടക്കാത്ത അദ്ധ്യാപികയ്ക്ക് സ്വന്തം ദോഷം മാറാൻ പുരോഹിതൻ പറഞ്ഞു കൊടുത്ത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവാഹം എന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മംഗല്യ ദോഷം കാരണം വിവാഹം നടക്കാത്തതിനാൽ അദ്ധ്യാപികയും കുടുംബവും വളരെ ദു:ഖിതരായിരുന്നു.  അപ്പോഴാണ് ദോഷം മാറാൻ ഒരു ആൺകുട്ടിയെ കൊണ്ട് പ്രതീകാത്മക വിവാഹം കഴിപ്പിച്ചാൽ ദോഷം മാറുമെന്ന് പുരോഹിതൻ നിർദ്ദേശിച്ചത്.    


തുടർന്ന് ട്യൂഷന് വരുന്ന വിദ്യാർത്ഥിയെ ഒരാഴ്ച വീട്ടിൽ താമസിപ്പിക്കണമെന്ന് അദ്ധ്യാപിക കുട്ടിയുടെ വീട്ടുകാരോട് പറയുകയും കുട്ടിയെ താമസിപ്പിക്കുകയും ചെയ്തു.  


Also Read: പെണ്‍ക്കുട്ടികളുടെ വിവാഹ പ്രായം 21ലേക്ക്; നിര്‍ണ്ണായക നീക്കവുമായി മോദി സര്‍ക്കാര്‍?


ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. ചടങ്ങുകൾക്ക് ശേഷം അദ്ധ്യാപിക കൈയ്യിലെ വളകൾ ഉടക്കുകയും സ്വയം വിധവയായി പ്രഖ്യാപിക്കുകയും ചെയ്തു. ഒപ്പം പ്രതീകാത്മക അനുശോചന ചടങ്ങുകളും നടത്തിയിരുന്നു.


ഒരാഴ്ച കഴിഞ്ഞ് കുട്ടി തന്റെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് കാര്യങ്ങൾ കുട്ടിയുടെ വീട്ടുകാർ അറിയുന്നത്. തുടർന്ന് ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 13 കാരനെ തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും വീട്ടുകാർ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  


പരാതി കിട്ടിയ ഉടനെ അദ്ധ്യാപികയെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും കുട്ടിയുടെ വീട്ടുകാരെ സമ്മർദ്ദപ്പെടുത്തി പരാതി പിൻവലിക്കുകയായിരുന്നു.  എങ്കിലും ഈ സംഭവം ഗുരുതര വിഷയമാണെന്നും അതുകൊണ്ടുതന്നെ വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നുംജലന്ധർ ഡിഎസ്പി അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലായെന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.