റാഫേല്‍ ഇടപാട്: മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ `ഗുരുതര`മെന്ന് സുബ്രഹ്മണ്യൻ സ്വാമി
റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷത്തിന്‍റെ വാദത്തെ പിന്തുണയ്ക്കും വിധം വെളിപ്പെടുത്തലുകലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്. അതേസമയം, വിഷയത്തില്‍ മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ `ഗുരുതര`മെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി.
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷത്തിന്‍റെ വാദത്തെ പിന്തുണയ്ക്കും വിധം വെളിപ്പെടുത്തലുകലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ്. അതേസമയം, വിഷയത്തില്‍ മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ "ഗുരുതര"മെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി.
മുൻ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ അവകാശവാദങ്ങൾ 'കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെങ്കില്‍' വലിയ "ഗുരുതര"മാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെട്ടിരിക്കുന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ് നടത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കിയാണ് സ്വാമി ഇപ്രകാരം പറഞ്ഞത്.
റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ് നടത്തിയിരിക്കുന്നത്. ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണ് ശുപാര്‍ശ ചെയ്തതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൂടാതെ, ഫ്രാന്‍സിന് ഇടപാടിന്‍റെ കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഫ്രഞ്ച് മാധ്യമം പറയുന്നു. അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങള്‍ക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്. റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. കൂടാതെ, ഒലോന്ദാണോ ഇതു പറഞ്ഞതെന്നു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. വാണിജ്യപരമായ ഈ തീരുമാനത്തില്‍ ഇന്ത്യയോ ഫ്രാന്‍സോ ഒന്നും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് ആ തീരുമാനത്തില്‍ ഒരു പങ്കുമില്ല വക്താവ് അവകാശപ്പെട്ടു.
എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍.) ഒഴിവാക്കി പ്രതിരോധ രംഗത്തെ തുടക്കക്കാരായ റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയെന്നാണു മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം. കോണ്‍ഗ്രസിന്‍റെ ഈ ആരോപണത്തിന് ശക്തി പകരുന്നതാണു ഒളന്ദോയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
കരാറില്‍ വന്ന മാറ്റങ്ങളും പ്രതിപക്ഷത്തിന്‍റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്. കാരണം, 2012ല്‍ 590 കോടി രൂപയായിരുന്നു കരാര്‍ തുക. എന്നാല്‍, 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാന്‍സ്വ ഒലോന്ദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു കരാര്‍ തുക 1690 കോടിയായി മാറിയത്.