ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്രത്തിന് കനത്ത തിരിച്ചടി. റാഫേല്‍ ഇടപാട് വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


അതേസമയം, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 


റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ പരാമര്‍ശം.


റഫാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിനീത് ദന്‍ദ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.