ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ‘എക്സിറ്റ് പോൾ‘ അല്ല ഇത് ‘മോദി പോൾ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം ഫാൻ്റസി പോൾ ആണിതെന്നും രാഹുൽ ​ഗാന്ധി പരിഹസിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കുന്നത് ജൂൺ നാലിനാണ്. അതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുൽ ​ഗാന്ധി ഈ പരാമർശം നടത്തിയിരിക്കുന്നത്. 295ന് മുകളിൽ സീറ്റ് ഇന്ത്യ മുന്നണി നേടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം എക്സിറ്റ് പോൾ ഫലം പൂർണമായും വിശ്വാസ യോഗ്യമല്ലെന്നാണ് എ കെ ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്നും 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു. വർഗീയ കലാപത്തിലേക്ക് നയിക്കുന്നതായിരുന്നു മോദിയുടെ പ്രചാരണം. ഇന്ത്യാ മുന്നണിക്ക് കൂടുതൽ സീറ്റ് നൽകുന്നത് കേരളമായിരിക്കും. 


ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഈ ജില്ലകളിൽ മഴ സാധ്യത!


എൽ ഡി എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും. യു ഡി എഫിനെ സഹായിച്ചത് ഒരു ഭാഗത്ത് ജമാഅത്തെയും മറു ഭാഗത്ത് ആർഎസ്എസും ആണ്. യു ഡി എഫിനെ ജമാ അത്തും ആർഎസ്എസും സഹായിച്ചത് പ്രകടമായി കണ്ടത് വടകര പാർലമെന്റ് മണ്ഡലത്തിലാണ്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും. ഇടതിന്റെ വോട്ട് ബിജെപിയിലേക്ക് പോകുന്നത് പച്ച നുണയാണെന്നും എകെ ബാലൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.