മാംഡസോര്‍: കർഷക പ്രതിഷേധത്തിനിടെ ആറുപേർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മാംഡസോര്‍ പ്രവേശിക്കാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമം പൊലീസ് തടഞ്ഞു. പ്രവേശനത്തിനേർപ്പെടുത്തിയ വിലക്കു ലംഘിച്ചതിനെ തുടർന്ന്  രാഹുല്‍ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണുന്നതിൽനിന്ന് തന്നെ മധ്യപ്രദേശ് സർക്കാർ തടയുകയാണെന്ന് പൊലീസ് കസ്റ്റഡയിൽ ആകുന്നതിനുമുമ്പ് രാഹുൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ഷക കലാപത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെ അവിടേക്ക് കടക്കുന്നതില്‍ നിന്ന് പോലീസ് വിലക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ പടിഞ്ഞാറന്‍ മദ്ധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരികയാണ്. 


സമരത്തിൽ കടന്നു കയറിയ സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയതെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നിലപാടു തിരുത്തി പൊലീസാണ് വെടിവച്ചതെന്ന് മന്ത്രി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാൻസോർ ജില്ലാ കലക്ടറെയും പൊലീസ് മേധാവിയേയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്.