ന്യൂഡല്‍ഹി: രാജ്പഥിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുന്‍നിരയിലെ വിവിഐപി സീറ്റില്‍ നിന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഒഴിവാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുൽ ഗാന്ധിയ്ക്ക് നാലാം നിരയിലാണ് സീറ്റ് റിസര്‍വ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയ പ്രകാരമാണ് സീറ്റ് റിസര്‍വ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


എന്നിരുന്നാലും ഇന്ത്യയുടെ അറുപത്തിയൊന്‍പതാം റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ഗാന്ധി എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


കോണ്‍ഗ്രസ് പാർട്ടി അധികാരത്തിലുണ്ടായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും മുന്‍ വര്‍ഷങ്ങളിലെ റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന് മുന്‍നിര സീറ്റ് നല്‍കിയിരുന്നു. 


അതേസമയം, അടുത്തിടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് പരേഡ് നടക്കുന്ന രാജ്പഥില്‍ മുന്‍നിര സീറ്റ് നല്‍കിയിട്ടുണ്ട്.


ലോക്സഭയിൽ 46 എംപിമാരുള്ള കോൺഗ്രസാണ് സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി.


ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യ ആദ്യമായി ആസിയാന്‍ രാജ്യങ്ങളിലെ തലവന്മാരെയാണ് അതിഥികളായി ക്ഷണിച്ചിരിക്കുന്നത്. ആസിയാൻ അംഗ രാജ്യങ്ങളിലെ എല്ലാ നേതാക്കളും ഇന്ത്യയുടെ അറുപത്തൊന്‍പതാം റിപ്പബ്ലിക് ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.