ന്യൂഡല്‍ഹി: കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കടുത്ത വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി.


COMMERCIAL BREAK
SCROLL TO CONTINUE READING

റോ​ഡ് ഷോ ​ന​ട​ത്താ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് സ​മ​യ​മു​ണ്ട്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സ​മ​യ​മി​ല്ലെ​ന്നാണ് സ്മൃ​തി ഇ​റാ​നിയുടെ പരാമര്‍ശം. അ​മേ​ത്തി​യി​ലെ ജ​ന​ങ്ങ​ളോ​ട് രാ​ഹു​ലി​ന് ബ​ഹു​മാ​ന​മി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.


ഇന്ന് അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ്‌ നടത്തിയ റോ​ഡ് ഷോയാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനാധാരം. 


അമേത്തി ലോക്സഭാ മണ്ഡലത്തിലാണ് രാ​ഹുല്‍ ഗാന്ധിയും സ്മൃ​തി ഇറാനിയും ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇത് രണ്ടാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു. അമേത്തിയില്‍ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. 


14 വര്‍ഷമായി രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേത്തി.


സ്മൃ​തി ഇ​റാ​നി ​വ്യാ​ഴാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.