ചണ്ഡീഗഢ്‌: കർഷകർക്കൊപ്പം ഹരിയാനയിൽ വയലിലിറങ്ങി ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാനിപ്പത്തിലെ മദിന ഗ്രാമത്തിൽ നിന്നുള്ള രാഹുൽ ​ഗാന്ധിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിമാചൽ പ്രദേശിലേക്ക് യാത്ര ചെയ്യുകയയിരുന്നു രാ​ഹുൽ ​ഗാന്ധി. വഴിയിൽ നെൽപാടത്ത് കൃഷിയിറക്കുന്ന കർഷകരെ കണ്ടതോടെ വാഹനം നിർത്തി കർഷകർക്കൊപ്പം ചേരുകയായിരുന്നു അദ്ദേഹം. പാന്റ് മടക്കിവെച്ച്  കൃഷിയിടത്തിൽ ഇറങ്ങി കർഷകരോട് സംസാരിക്കുന്ന, അവരുടെ പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കി അവർക്കൊപ്പം ഞാറ് നടുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ കോണ്‍ഗ്രസ് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ പങ്കുവെച്ചു. 


ALSO READ: BRS സർക്കാരും KCR കുടുംബവും പരാജയങ്ങൾ മറയ്ക്കാൻ തന്ത്രങ്ങൾ പയറ്റുന്നു, പ്രധാനമന്ത്രി


2024-ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്‌ സാധാരണക്കാരുടെ അരികിലേക്ക് ഇറങ്ങി പ്രവർത്തിക്കുക എന്ന രീതിയിൽ ഇതിനു മുമ്പും രാഹുൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിരുന്നു. രാഹുൽ ഇതിന് മുമ്പും ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. ലോറി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ലോറിയിൽ സഞ്ചരിക്കുന്ന, ഡൽഹിയിലെ കരോൾബാഗിലെ മെക്കാനിക് കടയിൽ ചെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ്, അവർക്കൊപ്പം വാഹനങ്ങൾ റിപ്പയർ ചെയ്യാൻ ഒന്നിച്ച് ചേർന്ന രാഹുലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാടത്തിറങ്ങി കർഷകർക്കൊപ്പമുള്ള കൃഷിയിറക്കലും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.