Rahul Gandhi Hindhu Controversy: മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയും, എന്നാൽ സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല; പരാമർശത്തിലുറച്ച് രാഹുൽ ഗാന്ധി
പരാമർശത്തിൽ പ്രതികരിച്ച് ബജ്റംഗ്ദൾ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വികൃതമാക്കുകയും ചെയതിരുന്നു. ഇതോടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി.
ന്യൂഡൽഹി: ലോക്സഭാ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദുത്വ പരാമർശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുലിന്റെ പരാര്‍ശത്തിനെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ പ്രതികരിച്ച് ബജ്റംഗ്ദൾ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വികൃതമാക്കുകയും ചെയതിരുന്നു. ഇതോടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി.
ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശവും മോദിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളും രേഖയില്‍ നിന്നും നീക്കി. ഭരണപക്ഷം രാഹുലിന്റെ പരാമര്‍ശം പരിശോധിക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ ഇതിനെ പരാമർശിച്ചത്. അതേസമയം ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ലെന്നും ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy