അയോധ്യ : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ഉത്തര്‍പ്രദേശ് പര്യടനത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യ സന്ദര്‍ശിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ രാഹുല്‍ പ്രാര്‍ത്ഥിച്ചു.  ബാബറി മസ്ജിത് തകര്‍ത്ത് 24 വംഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് നെഹ്രു കുടുംബത്തില്‍ നിന്നൊരാള്‍ അയോദ്ധ്യ സന്ദര്‍ശിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ 20 മിനിട്ട് നേരമാണ് രാഹുല്‍ ചെലവഴിച്ചത്. ക്ഷേത്രത്തിലെ പ്രാര്‍ത്ഥനക്ക് ശേഷം രാഹുല്‍ മഹന്ത് ഗ്യാന്‍ ദാസിനെ സന്ദര്‍ശിച്ചു. എന്നാല്‍, അവിടെ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം സന്ദര്‍ശിക്കാതെയാണ് രാഹുല്‍ മടങ്ങിയത്.


ബ്രാഹ്മണിക നിലപാടുകളുടെ പുതിയ തെളിവായാണ് രാഹുലിന്‍റെ അയോദ്ധ്യ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. പ്രചരണ സംഘത്തലവന്‍ പ്രശാന്ത് കിഷോര്‍ രൂപീകരിക്കുന്ന തന്ത്രങ്ങളാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. 


ഹിന്ദു താത്പര്യങ്ങള്‍ ഉയത്തികൊണ്ട് വന്ന് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉറപ്പിക്കാനാണ് രാഹുലിന്‍റെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു