ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. 12, തുഗ്ലക്ക് ലെയ്നിലെ വസതി ഒഴിഞ്ഞ അദ്ദേഹം താക്കോൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറി. രാഹുൽ വെള്ളിയാഴ്ച തന്നെ തന്റെ എല്ലാ സാധനങ്ങളും ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന്  അയോഗ്യനാക്കപ്പെട്ടിരുന്നു. തുടർന്ന് ഏപ്രിൽ 22നകം വസതി ഒഴിയാൻ രാഹുൽ ഗാന്ധിയ്ക്ക് ലോക്സഭ ഹൌസിംഗ് കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ 14 ന് രാഹുൽ തന്റെ ഓഫീസും ചില സ്വകാര്യ വസ്തുക്കളും അമ്മ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറ്റിയിരുന്നു. 


ALSO READ: പൂഞ്ചിലെ ഭീകരാക്രമണം; കത്തിയമർന്നത് ഇഫ്താർ വിരുന്നിനുള്ള ഭക്ഷണവുമായി പോയ സൈനിക വാഹനം


രണ്ട് ദശാബ്ദത്തോളമായി 12 തുഗ്ല്ക്ക് ലൈൻ ബംഗ്ലാവിലായിരുന്നു രാഹുലിൻറെ താമസം.  ഹിന്ദുസ്ഥാനിലെ ജനങ്ങൾ തനിക്ക് 19 വർഷമായി ഈ വീട് നൽകിയിട്ടെന്നും അവർക്ക് നന്ദി പറയാൻ താൻ ആഗ്രഹിക്കുകയാണെന്നും താക്കോൽ കൈമാറിയ ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. സത്യം പറഞ്ഞതിനുള്ള വിലയാണിത്. സത്യം പറഞ്ഞതിന് എന്ത് വില നൽകാനും താൻ തയ്യാറാണെന്നും രാഹുൽ  ഗാന്ധി വ്യക്തമാക്കി. 


2019 ഏപ്രിൽ 13ന് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. കർണാടകയിലെ കോലാറിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി..എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്?' എന്നായിരുന്നു രാഹുലിൻറെ പ്രസംഗം. തുടന്ന് ബിജെപി എംഎൽഎയും ഗുജറാത്തിലെ മുൻ മന്ത്രിയുമായിരുന്ന പൂർണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504 വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ കേസ് എടുത്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.