ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ തെളിവാണ് ഇലക്ടറൽ ബോണ്ട് എന്ന് രാഹുൽ ഗാന്ധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രീം കോടതി  വിധി വന്നതിന് പിന്നാലെയാണ് രാഹുൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കൈക്കൂലിയും കമ്മീഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ട്രൽ ബോണ്ടിനെ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബോണ്ട്  ഭരണഘടന വിരുദ്ധമെന്നും, വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.


COMMERCIAL BREAK
SCROLL TO CONTINUE READING

 കൂടാതെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ബോണ്ടുകൾ 1000 രൂപ മുതൽ ലഭ്യമാകും, എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതിനാൽ തന്നെ എസ്ബിഐയോട് 2019 മുതലുള്ള വിശദവിവരങ്ങൾ നൽകണമെന്നും കോടതി വ്യക്തമാക്കി.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.