Rahul Gandhi: മോർബി ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികൾ ബിജെപിയുമായി ബന്ധപ്പെട്ടവര്‍, ആരോപണവുമായി രാഹുൽ ഗാന്ധി
ഗുജറാത്തിലെ മോർബിയില്‍ തൂക്കുപാലം തകർന്ന് 135 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികൾക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
Rajkot: ഗുജറാത്തിലെ മോർബിയില്‍ തൂക്കുപാലം തകർന്ന് 135 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികൾക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
അപകടം നടന്ന സ്ഥലത്ത് നിയമിച്ചിരുന്ന വാച്ച്മാൻമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും യഥാർത്ഥ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. അവര്‍ ബിജെപിയുമായി നല്ല ബന്ധമുള്ളവരായതിനാല്‍ സുരക്ഷിതരാണ്, ദുരന്തത്തിലെ പ്രതികൾക്ക് ഒന്നും സംഭവിക്കില്ലേ? രാഹുല്‍ ചോദിച്ചു. രാജ്‌കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ആണ് ബിജെപിയ്ക്കെതിരെ അദ്ദേഹം കടുത്ത ആരോപണം ഉന്നയിച്ചത്.
"മോർബി ദുരന്തത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചപ്പോൾ... 150 ഓളം പേർ മരിച്ചുവെന്നും ഇതൊരു രാഷ്ട്രീയ പ്രശ്നമല്ലെന്നും അതിനാൽ ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഞാൻ പറഞ്ഞു. എന്നാൽ എന്തുകൊണ്ട് ഒരു നടപടിയും എടുത്തില്ല എന്ന ചോദ്യം ഇന്ന് ഉയരുന്നു. ഈ ദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ചവർ, അവര്‍ക്കെതിരെ എന്തുകൊണ്ട് FIR ഫയൽ ചെയ്തിട്ടില്ല? രാഹുല്‍ ചോദിച്ചു.
Also Read: Gujarat Polls 2022: ഗുജറാത്തിൽ BJP വിജയിക്കുക മാത്രമല്ല, എല്ലാ റെക്കോർഡുകളും തകർക്കും, അമിത് ഷാ
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനായി രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ നിന്ന് ഇടവേള എടുത്താണ് ഗുജറാത്തില്‍ എത്തിയത്. ഡിസംബർ 1, 5 തീയതികളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലൂടെ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര കടന്നുപോകാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും ഗാന്ധി പറഞ്ഞു.
സെപ്റ്റംബർ 7 ന് തമിഴ്‌നാട്ടിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ തൊട്ടടുത്തുള്ള മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന 3,570 കിലോമീറ്റർ ക്രോസ് കൺട്രി കാൽനടയാത്രയിൽ നിന്ന് കോൺഗ്രസ് എംപി ഇടവേള എടുത്താണ് ഗുജറാത്തിലെത്തി രണ്ട് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...