Rahul Gandhi: മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്ന് സവർക്കർ പറഞ്ഞതിനെ അനുകൂലിക്കുന്നുണ്ടോ; ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
Rahul Gandhi Targets BJP: ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ന്യൂഡൽഹി: സവർക്കറുടെ ഭരണഘടനയ്ക്കെതിരായ വാക്കുകൾ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടേതായി ഒന്നും ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. സവർക്കർ പറഞ്ഞത് മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി സവർക്കറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ഭരണഘടനയുടെ അന്തസത്ത ഒരുകൂട്ടം ആശയങ്ങളാണ്. അതിൽ ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങൾ അടങ്ങിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ദ്രോണാചാര്യൻ ഏകലവ്യന്റെ വിരൽമുറിച്ചത് പോലെ ഇന്ത്യയുടെ വിരൽ മുറിക്കുകയാണ് ബിജെപി.
ALSO READ: പട്ടാള നിയമം നടപ്പിലാക്കാൻ ശ്രമം; ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു
യുവാക്കളുടെ പ്രതീക്ഷയാകുന്ന വിരലും കർഷകരുടെ വിരലും ബിജെപി മുറിക്കുന്നു. ഹത്രാസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ആളുകൾ സുഖമായി നടക്കുന്നു. ആ പെൺകുട്ടിയെ പുനരധിവസിപ്പിക്കാൻ നാല് വർഷമായിട്ടും കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യുപിയിൽ നടപ്പാക്കുന്നത് ഭരണഘടനയല്ല, മനുസ്മൃതിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.