Lok Sabha Elections 2024: `ഒരു ഏകാധിപതിയുടെ യഥാർത്ഥ മുഖം...` സൂറത്ത് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തില്‍ രാഹുൽ ഗാന്ധി
Lok Sabha Elections 2024: സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി
Lok Sabha Elections 2024: ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് മുമ്പ് തന്നെ BJP സ്ഥാനാര്‍ഥി വിജയിച്ചു. ഈ മണ്ഡലത്തില്‍ മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും, ചില സ്ഥാനാര്‍ഥികളുടെ പത്രിക തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ ഇടയാക്കിയത്.
Also Read: Lok Sabha Election 2024: തിരഞ്ഞെടുപ്പ് നടക്കും മുന്‍പേ വിജയം നേടി BJP സ്ഥാനാര്‍ഥി മുകേഷ് ദലാൽ!!
ഏപ്രില്‍ 22 തിങ്കളാഴ്ച സൂറത്ത് സീറ്റില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അതേസമയം, സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി. 'ഏകാധിപതിയുടെ യഥാർത്ഥ 'മുഖം' എന്നാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ഏകാധിപതിയുടെ യഥാർത്ഥ 'മുഖം' വീണ്ടും രാജ്യത്തിന് മുന്നിൽ. ജനങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത് ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടനയെ തകർക്കാനുള്ള മറ്റൊരു ചുവടുവെപ്പാണ്. ഞാൻ ഒരിക്കൽ കൂടി പറയുന്നു, ഇത് സർക്കാർ രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല, ഇത് രാജ്യത്തെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്, ഭരണഘടന സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്', പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.
സൂറത്ത് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചിരിയ്ക്കുകയാണ്. ഏപ്രിൽ 22 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിജയ സർട്ടിഫിക്കറ്റ് മുകേഷ് ദലാലിന് ലഭിയ്ക്കുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതിന് പിന്നാലെയാണ് ഈ അത്ഭുതം സംഭവിച്ചത്. സൂറത്ത് ലോക്‌സഭാ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിക്ക് തന്‍റെ മൂന്ന് നിർദ്ദേശകരിൽ ഒരാളെ പോലും തിരഞ്ഞെടുപ്പ് ഓഫീസർക്ക് മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. നിലേഷിന്‍റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്ന് നിലേഷിന്‍റെ മൂന്ന് നിർദ്ദേശകർ സത്യവാങ്മൂലം സമര്‍പ്പിച്ചുകൊണ്ട് അവകാശപ്പെടുകയും ചെയ്തു. ഇതോടെ നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടു.
സൂറത്തിൽ നിന്നുള്ള കോൺഗ്രസിന്‍റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും അസാധുവാക്കിയത് പാർട്ടിയെ നഗരത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിന്ന് പുറത്താക്കി.
ഗുജറാത്തിള്‍ ആകെ 26 മണ്ഡലങ്ങള്‍ അനു ഉള്ളത്. മെയ് 7 ന് വോട്ടെടുപ്പ് നടക്കും. എന്നാൽ സൂറത്ത് മണ്ഡലത്തിലെ ഫലം ഇതിനകം പുറത്തുവന്നതിനാൽ, ഇനി 25 സീറ്റുകളിലേയ്ക്ക് അന്നേ ദിവസം വോട്ടെടുപ്പ് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.