Railway Budget 2024: മൂന്ന് റെയിൽ ഇടനാഴികൾ, 40000 വന്ദേഭാരത് സ്റ്റൈൽ ബോഗികൾ, ബജറ്റിൽ റെയിൽവേയ്ക്ക് എന്ത്?
Railway Budget 2024 Main Points: സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിനുകൾ ആരംഭിക്കൽ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലും ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Railway Budget 2024 Key Points: റെയിൽവേയ്ക്ക് മികച്ച പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. ഇതിൻറെ ഭാഗമായി രാജ്യത്ത് മൂന്ന് പ്രധാന റെയിൽ സാമ്പത്തിക ഇടനാഴികൾ നിർമ്മിക്കും. വന്ദേഭാരത് സ്റ്റാൻഡേർഡിൽ ഏകദേശം 40000 ട്രെയിൻ ബോഗികൾ നിർമ്മിക്കും തുടങ്ങിയവയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പുതിയ ട്രെയിനുകൾ ആരംഭിക്കൽ, നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലും ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
റെയിൽ ഇടനാഴികൾ
1.ഊർജ്ജം, ധാതു, സിമന്റ് ഇടനാഴി
2. തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികൾ
3. ഉയർന്ന ട്രാഫിക്ക് ഇടനാഴികൾ
വേഗതയേറിയതും സുരക്ഷിതവുമായ ട്രെയിൻ യാത്ര ഉറപ്പാക്കാൻ ഉയർന്ന ട്രാഫിക്കുള്ള റെയിൽ ഇടനാഴികൾ വഴി സാധിക്കും. അപകടങ്ങൾ കുറയ്ക്കാനും ഇടയിൽ ഉണ്ടാവുന്ന യാത്രാ തകരാറുകൾ പരിഹരിക്കാനും ഇത് വഴി സാധിക്കും. സെമി ഹൈസ്പീഡ് ട്രെയിനുകൾ ഉപയോഗിച്ച് വേഗതയേറിയ യാത്രയാണ് ലക്ഷ്യം. അതേസമയം ഇപ്പോഴുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ എയർകണ്ടീഷൻ ചെയർ കാറുകളാണ്, ഇത് ദീർഘദൂര രാത്രി യാത്രയ്ക്ക് അനുയോജ്യമല്ല. രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഇപ്പോൾ ശ്രമിക്കുകയാണ്- ധനമന്ത്രി പറഞ്ഞു.
അടുത്തിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഇന്ത്യൻ റെയിൽവേ ആരംഭിച്ചിരുന്നു - സാധാരണക്കാർക്കായി ഒരു പുതിയ പ്രീമിയം പുഷ്-പുൾ ടെക്നോളജി ട്രെയിൻ. നോൺ എസി അമൃത് ഭാരത് എക്സ്പ്രസിൽ സാധാരണ അൺ റിസർവ്ഡ് യാത്രക്കാർക്ക് നിരവധി യാത്രാ സൗകര്യങ്ങളുണ്ട്, വരുന്ന സാമ്പത്തിക വർഷത്തിൽ ട്രെയിനുകളിൽ കൂടുതൽ എസി കോച്ചുകൾ കൂടി കൊണ്ടുവരാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.
ഇത് കൂടാതെ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് വരും മാസങ്ങളിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള പുതിയ ട്രെയിൻ ദീർഘദൂര രാത്രിയാത്രയ്ക്ക് രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ചതായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy