രാജ്യത്തെ കൽക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. നിലവിൽ സ്റ്റോക്ക് ഉള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കാനാണ്  കൽക്കരി മന്ത്രാലയം ശ്രമം നടത്തുന്നത്. യുദ്ധ കാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനാണ് നീക്കം. ഇതിനായി മെയിൽ, എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകളടക്കം 753 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൽക്കരി നീക്കം വേഗത്തിലാക്കാൻ 517 കൽക്കരി വാഗണുകളാണ് റെയിൽവേ സജ്ജമാക്കിയിരിക്കുന്നത് . ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാൻ മെയ് എട്ടു വരെ യാത്രാ ട്രെയിനുകളുടെ റദ്ദാക്കൽ തുടരുമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 713 ട്രിപ്പുകളും വടക്കൻ റെയിൽവേയിൽ 40 ട്രിപ്പുകളുമാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. മൺസൂണിന് മുൻപ് കൂടൂതൽ കൽക്കരി സ്റ്റോക്ക് താപ വൈദ്യുതി നിലയങ്ങളിൽ എത്തിക്കാനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.


അതേസമയം കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം നടത്തുകയാണ്  കേന്ദ്ര സർക്കാര്‍. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്നാണ് കൽക്കരി മന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കൽക്കരിയാണ് ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദിപ്പിച്ചിട്ടുള്ളത് . നിലവിൽ പ്രതിസന്ധി ഇല്ലെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടൂതൽ റാക്കുകൾ സജ്ജജമാക്കി കൽക്കരി ട്രെയിനുകൾ ഓടിക്കാനാണ് പുതിയ നടപടി.


അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വൈദ്യുതി നിയന്തണം ഉണ്ടാകില്ല. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബി നടപടികൾ ആരംഭിച്ചിട്ടുണ്ട്. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട്  അധിക വൈദ്യുതി മെയ് 31 വരെ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ക്ഷാമത്തെ തുടര്‍ന്ന്  പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയാകും ഉണ്ടാകുക.. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്നും 90 മെഗാവാട്ട് ലഭ്യമാക്കും. കായംകുളം നിലയവും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.