ബാലസോർ: ഒ‍‍ഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണവും കാരണക്കാരെയും തിരിച്ചറിഞ്ഞതായി സ്ഥലം സന്ദർശിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അപകടം ഉണ്ടാകാനുള്ള കാരണം ഇലക്ട്രോണിക്ക് ഇന്റർലോക്കിങ്ങിൽ ഉണ്ടാക്കിയ മാറ്റം മൂലമാണെന്നും ഇതിന് കാരണക്കാർ ആരെന്ന് മനസ്സിലായെന്നും മന്ത്രി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റെയിൽവേ സുരക്ഷാ കമ്മിഷണർ വിശദമായ അന്വേഷണം  നടത്തുന്നുണ്ട്. റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ചയോടെ ട്രെയിൻ സർവീസ് പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്ഥിതി​ഗതികൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വർ എയിംസിൽ എത്തി. 


ALSO READ: ഒഡിഷ ട്രെയിൻ ദുരന്തം; 28 ട്രെയിനുകൾ കൂടി റദ്ദാക്കി, ആകെ റദ്ദാക്കിയത് 85 ട്രെയിനുകൾ


അപകടത്തിൽ പരിക്കേറ്റവരെ കണ്ടതിന് ശേഷം ബാലസോറിലേക്ക് പോകും. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ട്രെയിൻ അപകടമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.  അപകടത്തിൽ മരണസംഖ്യ മുന്നൂറിലേക്ക് കടക്കുകയാണ്. ട്രെയിനുള്ളില്‍ കുടുങ്ങി കിടന്ന 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. 


രക്ഷാപ്രവർത്തനം പൂർത്തിയായതായാണ് എൻഡിആർഎഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. അപകടത്തെതുടർന്ന് അത് വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണ്ണമായും നിശ്ചലമായ സ്ഥിതിയാണ്. പല ട്രെയിനുകളും വഴി തിരിച്ചു വിടുകയാണ്. ഇത് പൂർണ്ണമായി പുനഃസ്ഥാപിക്കാനായുള്ള പരിശ്രണത്തിലാണ് റെയിൽവേ. 


ആയിരത്തിലേറെ തൊഴിലാളികളാണ് ഇതിനായി പ്രവർത്തിക്കുന്നത്. മറിഞ്ഞ 21 കോച്ചുകളും ഉയർത്തി. അപകടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. പാളം കൂട്ടിയോജിപ്പിക്കൽ ജോലി പുരോഗമിക്കുകയാണ്. തകരാറിലായ വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിയും തുടരുന്നു. 


മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സംഘവും അപകടം ഉണ്ടായ സ്ഥലം സന്ദർശിക്കും. അപകടത്തിന് മുൻപുള്ള ദിവസങ്ങളിൽ ട്രാക്കിലെ ഇന്റർ ലോക്കിങ് സംവിധാനത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നും സൂചനയുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.