റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന് കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു
റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന് കേന്ദ്രറെയില്‍ മന്ത്രി സുരേഷ് പ്രഭു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അയച്ച കത്തിലാണ് മന്ത്രി തന്‍റെ നിർദേശം അറിയിച്ചത്. റെയിൽവേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്നാണ് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്.നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്‍റെ ഭാഗമാക്കിയാല്‍ മതിയെന്ന ശിപാര്‍ശ നല്‍കിയത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. പ്രഭു നൽകിയ കത്തിന് ധനകാര്യമന്ത്രാലയം മറുപടി നൽകിയിട്ടില്ല. നിർദേശം നടപ്പായാൽ അടുത്ത സാമ്പത്തിക വർഷം മുതൽ റെയിൽവേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഉണ്ടാകില്ല.
ന്യൂഡല്‍ഹി: റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന് കേന്ദ്രറെയില്‍ മന്ത്രി സുരേഷ് പ്രഭു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അയച്ച കത്തിലാണ് മന്ത്രി തന്‍റെ നിർദേശം അറിയിച്ചത്. റെയിൽവേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്നാണ് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്.നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്‍റെ ഭാഗമാക്കിയാല്‍ മതിയെന്ന ശിപാര്‍ശ നല്‍കിയത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. പ്രഭു നൽകിയ കത്തിന് ധനകാര്യമന്ത്രാലയം മറുപടി നൽകിയിട്ടില്ല. നിർദേശം നടപ്പായാൽ അടുത്ത സാമ്പത്തിക വർഷം മുതൽ റെയിൽവേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഉണ്ടാകില്ല.
റെയില്‍വേ വകുപ്പ് മെച്ചപ്പെടുത്താനുള്ള ബൃഹത് പദ്ധതികള്‍ക്കു പകരം പുതിയ പാതകളും ട്രെയിനുകളും സര്‍വ്വീസുകളും ആരംഭിക്കുന്നത് പ്രഖ്യാപിക്കാനുള്ള ഒഴു വഴി മാത്രമായി മാറിയിരിക്കുന്നുവെന്ന് ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഡിബ്രോയി പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്തുണ നല്‍കി നേരത്തെ തന്നെ സുരേഷ് പ്രഭു രംഗത്തെത്തിയിരുന്നു.കഴിഞ്ഞ ജൂണിലാണ് ഇതാവശ്യപ്പെട്ട് മന്ത്രി കത്ത് നല്‍കിയത് തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേയില്‍ നിന്നും മറുപടി തേടി. .
1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കാന്‍ ആരംഭിച്ചത്. സാമ്പത്തിക നഷ്ടമാണ് റെയില്‍വെക്ക് മാത്രമായി പ്രത്യേക ബജറ്റ് ആവശ്യമില്ല എന്ന നിഗമനത്തിലെത്താൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ ശമ്പളമോ പെന്‍ഷനോ പോലും നല്‍കാന്‍ കഴിയാതെ വരുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ട് തന്നെ തൊഴിലാളി യൂണിയനുകളും ഈ നിലപാടിന് അനുകൂലമാണ്.റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കിയാല്‍ രാജ്യത്ത് 92 വര്‍ഷമായി തുടരുന്ന പതിവിനാണ് അന്ത്യമാകുക.
2017 മുതല്‍ റെയില്‍വേ ബജറ്റ് പൊതു ബഡ്ജറ്റിനോട് ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍..റെയില്‍വേയ്ക്കു മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ഒഴിവാക്കാനും ദേശീയ ഗതാഗത നയം രൂപീകരിക്കാനും ഇത് സഹായകമെന്നുമാണ് റെയില്‍വേ മന്ത്രിയുടെ വിശദീകരണം