Railway Recruitment 2022 | കായിക താരമാണോ ? റെയിൽവേയിൽ ജോലിയുണ്ട്
രജിസ്ട്രേഷൻ നടപടികൾ 2022 സെപ്റ്റംബർ 5 മുതൽ ആരംഭിച്ചു
Western Railway Recruitment 2022: വെസ്റ്റേൺ റെയിൽവേയിൽ സ്പോർട്സ് ക്വാട്ടയിൽ 21 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ RRC WR ന്റെ ഔദ്യോഗിക സൈറ്റ് rrc-wr.com സന്ദർശിച്ച് അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ 2022 സെപ്റ്റംബർ 5 മുതൽ ആരംഭിച്ചു. അവസാന തീയതി 4 ഒക്ടോബർ 2022
ഒഴിവുകൾ
ലെവൽ 4 ഉം 5 ഉം
ഗുസ്തി (പുരുഷന്മാർ) ഫ്രീസ്റ്റൈൽ - 01
ഷൂട്ടിംഗ് (ആൺ/പെൺ) - 01
കബഡി (പുരുഷന്മാർ) – 01
ഓൾ റൗണ്ടർ ഹോക്കി (പുരുഷന്മാർ) - 02
ലെവൽ 2 ഉം 3 ഉം
ഭാരോദ്വഹനം (ആൺ) - 02
പവർലിഫ്റ്റിംഗ് (പുരുഷന്മാർ) - 01
പവർലിഫ്റ്റിംഗ് (സ്ത്രീ) - 01
ഗുസ്തി (പുരുഷന്മാർ) (ഫ്രീസ്റ്റൈൽ) - 01
ഷൂട്ടിംഗ് (ആൺ/പെൺ) - 01
കബഡി (പുരുഷന്മാർ) – 01
കബഡി (സ്ത്രീ) - 02
ഹോക്കി (പുരുഷന്മാർ) - 01
ജിംനാസ്റ്റിക്സ് (പുരുഷന്മാർ) - 02
ക്രിക്കറ്റ് (പുരുഷന്മാർ) - 02
ക്രിക്കറ്റ് (സ്ത്രീ) - 01
ബോൾ ബാഡ്മിന്റൺ (പുരുഷന്മാർ) - 01
ശമ്പളം
ലെവൽ 2- 19900-63200 രൂപ
ലെവൽ 3- 21700-69100 രൂപ
ലെവൽ 4- 25500-81100 രൂപ
ലെവൽ 5- രൂപ 29200- 92300 രൂപ
യോഗ്യത,പ്രായ പരിധി
കുറഞ്ഞത് 18 വയസ് മുതൽ 25 വയസ്സ് വരെ. 01/01/2023 വരെയാണ് പ്രായം അളക്കുന്നത്. ഇളവ് ലഭിക്കില്ല.
ലെവൽ 4 & 5: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം
ലെവൽ 2 & 3: 12-ാം (+2 സ്റ്റേജ്) അല്ലെങ്കിൽ ഒരു അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തത്തുല്യ യോഗ്യത
അപേക്ഷാ ഫീസ്
ജനറൽ വിഭാഗം അപേക്ഷകർ 500 രൂപ അടയ്ക്കണം. എസ്‌സി/എസ്‌ടി/മുൻ സൈനികർ/സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ*, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കുള്ള അപേക്ഷാ ഫീസ് ₹250/- ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...