ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദിന്‍റെ പേരില്‍ അഫ്റസൂല്‍ എന്ന തൊഴിലാളിയെ ക്രൂരമായി കൊന്ന സംഭവത്തില്‍ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദയ്പൂര്‍ സിറ്റിയില്‍ പ്രധിഷേധ റാലി നടത്തിയ പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഫ്റസൂലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ റാലി നടത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. മുസ്ലിം യുവാക്കള്‍ നടത്തിയ റാലിയില്‍ മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിനാലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസ് നല്‍കുന്ന വിശകരണം. പത്തുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. 


അതേസമയം, പ്രതിയായ ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തിയിരുന്ന കൂടാതെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജില്ലാ സെഷന്‍സ് കോടതിയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തിരുന്നു.


ലൗ ജിഹാദ് ആരോപിച്ചാണ് മുഹമ്മദ് അഫ്‌റാസുല്‍ എന്ന മുസ്ലീം തൊഴിലാളിയെ തീയിട്ടു കൊന്നത്. ഇയാള്‍ പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുമായിരുന്നു രാജസ്ഥാനില്‍ എത്തിയത്. ഇയാളെ കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അയാല്‍ മുസ്ലീം ആയതുകൊണ്ട് മാത്രമായിരുന്നു. ശംഭുലാല്‍ റെയ്ഗര്‍ എന്ന 38 കാരന്‍ ആണ് മുഹമ്മദ് അഫ്‌റാസുലിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ജോലിയുണ്ടെന്നു പറഞ്ഞാണ് ശംഭുലാല്‍ അഫ്‌റാസുലിനെ കൊണ്ടു പോയത്. പിന്നീട് മഴുകൊണ്ട് അഫ്‌റാസിനെ മര്‍ദ്ദിക്കുകയും ജീവനോടെ ഇയാളെ തീയിടുകയുമായിരുന്നു.