ജയ്‌പൂര്‍: ജനുവരി 29ന് രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനില്‍ അല്‍വര്‍, അജ്മീര്‍ എന്നീ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു.


അല്‍വര്‍ ലോക്സഭാ മണ്ഡലത്തില്‍ 30,595 വോട്ടിനാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്. അതേസമയം, അജ്മീര്‍ ലോക്സഭാ മണ്ഡലത്തില്‍ 7585 വോട്ടിനും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നത്.


പശ്ചിമ ബംഗാളില്‍ ഉലുബേരിയ ലോക്സഭാ മണ്ഡലത്തിലും നൗപാരാ നിയമസഭാ മണ്ഡലത്തിലു൦ തൃണമൂല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്.


രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണ്ണായകമാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയുടെ വിലയിരുത്തലാവും ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.