രാജസ്ഥാന്: വിവാദ ഓർഡിനൻസ് പുനഃപരിശോധിക്കാൻ നീക്കം
തിങ്കളാഴ്ച രാജസ്ഥാൻ നിയമസഭയിൽ സമർപ്പിച്ച വിവാദ ഓർഡിനൻസ് പുനഃപരിശോധിക്കാൻ നീക്കം. ഈ പുതിയ ഓർഡിനൻസ് അഴിമതിക്ക് അനുമതി നൽകുന്നതാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധിക്കുന്നത്. ഇതിനായി തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി വസുന്ധര രാജെ അടിയന്തിര യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ നിയമം പുനഃപരിശോധിക്കാൻ പാനലിനെ നിയോഗിക്കാനും തീരുമാനമായി.
ജയ്പുർ: തിങ്കളാഴ്ച രാജസ്ഥാൻ നിയമസഭയിൽ സമർപ്പിച്ച വിവാദ ഓർഡിനൻസ് പുനഃപരിശോധിക്കാൻ നീക്കം. ഈ പുതിയ ഓർഡിനൻസ് അഴിമതിക്ക് അനുമതി നൽകുന്നതാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുനഃപരിശോധിക്കുന്നത്. ഇതിനായി തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി വസുന്ധര രാജെ അടിയന്തിര യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ നിയമം പുനഃപരിശോധിക്കാൻ പാനലിനെ നിയോഗിക്കാനും തീരുമാനമായി.
മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അഴിമതി കേസ് അന്വേഷണത്തിൽ നിന്നും സംരക്ഷണം നൽകുകയും മാധ്യമങ്ങളെ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽനിന്നും തടയുകയും ചെയ്യുന്ന ഓർഡിനൻസ് കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്. സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കുമെതിരെ അഴിമതി കേസുകളിൽ കോടതിക്ക് നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓർഡിനൻസ്.
കഴിഞ്ഞ ആറിന് ഗവർണർ ഒപ്പുവച്ച ഓർഡിനൻസ് ഈ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയെടുക്കാനാണു വസുന്ധര രാജ സിന്ധ്യ സർക്കാരിന്റെ ശ്രമം. എന്നാൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ സഭ ഇന്നലെ പിരിയുകയായിരുന്നു. ഈ ഓർഡിനൻസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജിയും സമര്‍പ്പിച്ചിട്ടുണ്ട്. ന്യായാധിപർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരേയുള്ള പരാതികളിൽ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങൾ അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ഓർഡിനൻസ്.
ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും മാത്രമല്ല, ബി.ജെ.പിയിലെ തന്നെ രണ്ട് എം.എൽ.എ മാരുടെയും എതിർപ്പ് ക്ഷണിച്ചു വരുത്തിയതായിരുന്നു ഓർഡിനൻസ്. അഴിമതി നടത്താൻ അനുമതി നൽകുന്നതാണ് ഓർഡിനൻസ് എന്നു കാണിച്ച് രണ്ട് പരാതികൾ കോടതിക്ക് മുമ്പാകെയും എത്തിയിരുന്നു. തുടർന്നാണ് ഓർഡിനൻസ് പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.