രാജസ്ഥാൻ:  സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നത്  സംബന്ധിച്ചുള്ള ഹർജിയിൽ വിധി പറയുന്നത് വൈകും.  ഹർജിയിൽ കേന്ദ്ര സർക്കാരിനെ കൂടി കക്ഷിചേർക്കാനുള്ള സച്ചിൻ വിഭാഗത്തിന്റെ അപേക്ഷ രാജസ്ഥാൻ ഹൈക്കോടതി അംഗീകരിച്ചതിനെ തുടർന്നാണ് വിധി പറയുന്നത് വൈകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിധി ഇന്ന് വരാനിരിക്കെയാണ് അവസാന നിമിഷം ഇങ്ങനൊരു ആവശ്യവുമായി സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചത്.  സച്ചിൻ ഉൾപ്പെടെ 19 കോൺഗ്രസ് വിമത എംഎൽഎമാരെ  അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായി സ്പീക്കർ നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ അഭിപ്രായം ആരായാൻ വേണ്ടിയാണ് കോടതി കേന്ദ്രത്തെയും കക്ഷി ചേർക്കാൻ തീരുമാനിച്ചത് .   


Also read: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി;തികഞ്ഞ ആത്മ വിശ്വാസത്തോടെ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്;സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന് ഗെഹ്ലോട്ട്


എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകുന്നതിന് കേന്ദ്രം സമയം ആവശ്യപ്പെട്ടിട്ടുണ്ട്.  ഇതിനിടയിൽ വിമത എംഎൽഎമാർക്കെതിരെ വെളിയാഴ്ചവരെ നടപടി എടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സറ്റീ ചെയ്യാൻ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.  മാത്രമല്ല കോൺഗ്രസ് വിമതർ നൽകിയ ഹർജിയിൽ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിയ്ക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.  എന്നാൽ ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു.