ജയ്പൂര്‍:  ഒടുക്കം ഗവര്‍ണര്‍  സമ്മതിച്ചു....!!  ഉപാധികളോടെ നിയമസഭാ സമ്മേളനം വിളിക്കാന്‍ രാജസ്ഥാന്‍  ഗവര്‍ണര്‍ കല്‍രാജ് മിശ്ര  അനുമതി നല്‍കി...!!


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭാ സമ്മേളനം വിളിക്കാന്‍ നോട്ടീസ് നല്‍കി 21 ദിവസത്തിന് ശേഷം സഭ സമ്മേളിക്കാമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ വിശ്വാസ വോട്ട് തേടുന്നതുള്‍പ്പെടയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 


നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി 3 ഉപാധികളാണ്  രാജസ്ഥാന്‍  ഗവര്‍ണര്‍ കല്‍രാജ് മിശ്ര  മുന്നോട്ടു വച്ചിരിയ്ക്കുന്നത്‌.  അതില്‍ ഏറ്റവും പ്രധാനമായത്   21 ദിവസം മുന്‍പ് നോട്ടീസ് നല്‍കി വേണം സഭ വിളിച്ച് ചേര്‍ക്കാന്‍ എന്നതാണ്. സമ്മേളനം  ലൈവായി സംപ്രേഷണം ചെയ്യണം മാത്രമല്ല സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണ് എങ്കില്‍ നടപടികള്‍ ലൈവായി സംപ്രേഷണം ചെയ്യണം. കൂടാതെ കോവിഡ് വൈറസ് വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ എല്ലാ വിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി  വേണം സഭ സമ്മേളിക്കാന്‍ എന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയാണ്


 അതേസമയം, സഭ വിളിച്ച് ചേര്‍ക്കാന്‍  21 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം എന്നത്   വിമര്‍ശനത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. സച്ചിന്‍ പൈലറ്റി (Sachin Pilot)ന് വേണ്ട സാവകാശം ഒരുക്കുകയാണ് ഗവര്‍ണര്‍ എന്നാണ് ഭരണപക്ഷം ഇപ്പോള്‍ ആരോപിക്കുന്നത്.  


എന്നാല്‍ 21 ദിവസത്തെ നോട്ടീസ് നല്‍കി സഭ സമ്മേളിക്കാം എന്നുളള നിബന്ധന സര്‍ക്കാരിന്  ഗുണം ചെയ്യില്ല എന്നാണ് വിലയിരുത്തല്‍.  വിമതര്‍ക്ക് എതിര്‍ നീക്കങ്ങള്‍ നടത്താന്‍ ഒരു മാസത്തോളം കൂടുതല്‍ സമയം നല്‍കുന്നതിന് തുല്യമാണ്.


അതേസമയം,  സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട് എന്ന്   മുഖ്യമന്ത്രി അശോക്‌  ഗെഹ്‌ലോട്ട് (Ashok Gehlot) അവകാശപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനുളള ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് കോണ്‍ഗ്രസും വ്യക്തമാക്കുന്നു.


എന്നാല്‍ BSP അടക്കം നടത്തുന്ന നീക്കങ്ങല്‍ സര്‍ക്കാരിന്  വെല്ലുവിളിയാണ്.  അടിയന്തരമായി സഭ ചേര്‍ന്നെങ്കില്‍ മാത്രമേ താന്‍ ഉദ്ദേശിക്കുന്നത് നടപ്പിലാക്കാന്‍ ഗെഹ്‌ലോട്ടിന് സാധിക്കുകയുളളൂ. ഉടനെ സഭ ചേരണം കൂടുതല്‍ സമയം  വിമതര്‍ക്ക് അനുവദിച്ച് കിട്ടുകയാണെങ്കില്‍ എന്തും സംഭവിക്കാം എന്നതാണ് സ്ഥിതി. 


Also read: എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുമ്പോൾ GST കൂടി ചുമത്തിയാൽ അധിക വരുമാനമാകുമല്ലോ....!!. കേന്ദ്രത്തെ പരിഹസിച്ച് ശശി തരൂർ


ഗവര്‍ണര്‍ക്ക് മുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും അതിനാലാണ് നിയമസഭാ സമ്മേളനം വിളിക്കുന്നത് വൈകിപ്പിക്കുന്നത് എന്നുമാണ് കോണ്‍ഗ്രസിന്‍റെ  ആരോപണം.  അടിയന്തിരമായി  നിയമസഭാ സമ്മേളനം വിളിക്കുന്നതിലൂടെ വിട്ട് നില്‍ക്കുന്ന വിമതരെ പുറത്ത് ചാടിക്കുക എന്ന തന്ത്രമായിരുന്നു   ഗെഹ്‌ലോട്ട് പയറ്റിയത്. എന്നാല്‍,   സമ്മേളനം വൈകിയതിലൂടെ ഈ നീക്കവും നടക്കില്ല എന്ന  അവസ്ഥയാണ്.


നാല് ദിവസത്തെ നീണ്ട പ്രതിസന്ധിക്ക് ശേഷമാണ്  നിയമസഭാ സമ്മേളനം നടത്തണമെന്ന സംസ്ഥാന മന്ത്രിസഭയുടെ ആവശ്യം രാജസ്ഥാൻ ഗവർണർ കൽരാജ്  മിശ്ര തിങ്കളാഴ്ച  അംഗീകരിച്ചത്.