ജയ്പൂര്‍:സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന വിമത നീക്കങ്ങല്‍ക്കിടയിലും മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭയില്‍ സര്‍ക്കാരിന്  ഭൂരിപക്ഷം ഉണ്ടെന്നും സഭാ സമ്മേളനം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് വ്യക്തമാക്കി.


സച്ചിന്‍ പൈലറ്റിന് ഒപ്പമുള്ള വിമത എംഎല്‍എ മാരില്‍ ചിലര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഗെഹ്ലോട്ട് പക്ഷക്കാര്‍ പ്രതീക്ഷിക്കുന്നു.


നിലവില്‍ സച്ചിനൊപ്പമുള്ള എംഎല്‍എ മാരെ മാറ്റി നിര്‍ത്തിയാല്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ അവകാശപെടുന്നുണ്ട്.


ഇതേ കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയ അശോക്‌ ഗെഹ്ലോട്ട് ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തിലാണ് സഭയിലേക്ക് പോകുന്നതെന്നും അവിടെ 
ഭൂരിപക്ഷം തെളിയിക്കുമെന്നും പറഞ്ഞു.


ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കുമെന്ന് കോണ്‍ഗ്രസ്‌ വക്താവ് അജയ് മാക്കന്‍ കഴിഞ്ഞ ദിവസം 
പറഞ്ഞിരുന്നു,


Also Read:സച്ചിന്‍ പൈലറ്റിന് ആശ്വസിക്കാം, രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യ൦ സുപ്രീംകോടതി തള്ളി


ആവശ്യമായതിലും അധികം എംഎല്‍എ മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ അവകാശപെടുന്നത്.


കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു,സഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് 
അടക്കമുള്ള കാര്യങ്ങള്‍ കൂടിക്കഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് വിവരം.


അതിനിടെ വിമത എംഎല്‍എ മാര്‍ക്ക് സ്പീക്കര്‍ അയച്ച യോഗ്യതാ നോട്ടീസിന് എതിരായ ഹര്‍ജിയില്‍ വെള്ളിയാഴ്ച രാജസ്ഥാന്‍ ഹൈക്കോടതി വിധി പറയുക.