സ്വന്തം കാറ് ഒാടിച്ച് പാർലമെൻറിലേക്ക് പോയ പ്രധാനമന്ത്രി: ആരെയും കൂസാത്ത വ്യക്തിത്വം, രാജീവിൻറെ ഒാർമകളിൽ രാജ്യം
അമ്മ ഇന്ദിരാഗാന്ധിയുടെ മരണത്തിൻറെ തണുപ്പിലാണ് രാജീവ് ഗാന്ധിക്ക് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തേണ്ടി വന്നത്
Newdelhi: ഭരണമികവിൽ നെഹ്റു (jawaharlal nehru) കുടുംബത്തിൻറെ പ്രഗത്ഭ്യം ഒന്ന് തന്നെയായിരുന്നു. സാക്ഷാൽ ജവഹർലാൽ നെഹ്റുമുതൽ സോണിയാഗാന്ധി വരെയും ശക്തമായ നിലയിൽ അതങ്ങിനെ കൈമാറി വന്നു. ആ പാരമ്പര്യം തന്നെയാണ് ഭരണാധികാരിയെന്ന് നിലയിൽ രാജീവ് ഗാന്ധിക്കും പേരെടുക്കാനായത്.
അമ്മ ഇന്ദിരാഗാന്ധിയുടെ മരണത്തിൻറെ തണുപ്പിലാണ് രാജീവ് ഗാന്ധിക്ക് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തേണ്ടി വന്നതെങ്കിലും അദ്ദേഹം നടപ്പാക്കിയ പദ്ധതികളും പ്രവർത്തനങ്ങളും രാജ്യ പുരോഗതിയുടെ ഘടകങ്ങളായിരുന്നു. അകമ്പടികളില്ലാതെ സ്വന്തം കാർ ഒാടിച്ച് പാർലമെൻറിലേക്ക് പോയിരുന്ന പ്രധാനമന്ത്രിയുടെ വാർത്ത ദേശിയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തിരുന്നു.
ബോഫോഴ്സ്,കെ.ജി.ബി തുടങ്ങിയ വിവാദ ചൂടുകളിൽ ആടി ഉലഞ്ഞപ്പോഴും രാജീവിൻറെ വ്യക്തി പ്രഭാവം തന്നെയാണ് എല്ലാക്കാലത്തും കോൺഗ്രസ്സിനെ രക്ഷച്ച് നിർത്തിയത്. അത്രയും സൌമ്യനായ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം.
1944 ഓഗസ്റ്റ് 20നു ബോംബെയിലാണ് രാജീവ് ഗാന്ധി ജനിക്കുന്നത്. അമ്മ ഇന്ദിരാഗാന്ധിയും അച്ഛൻ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ മുത്തച്ഛന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളർന്നുവന്നത് രാജീവിന് പതിനാറു വയസ്സുള്ളപ്പോൾ പിതാവ് ഫിറോസ്, ഹൃദയാഘാതം വന്ന് മരണമടഞ്ഞു.
Also Read: Covid19: ആൻറിജൻ പരിശോധന ഇനി വീട്ടിൽ നടത്താം,റാപ്പിഡ് കിറ്റുകൾക്ക് ഐ.സി.എം.ആറിൻറെ അനുമതി.
1991-മെയ് 21 -ൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ. എൽ.ടി.ടി.ഇയുടെ ചാവേറിനാൽ അദ്ദേഹം കൊല്ലപ്പെടുമ്പോൾ ഒരു യുഗത്തിന് തിരശ്ശീല വീഴുകയായിരുന്നു. തമിഴ്നാട്ടിലേക്ക് രാജീവ് ഐ.പി.കെ.എഫിനെ അയക്കാതിരുന്നെങ്കിൽ ഒരു പക്ഷെ ഇങ്ങിനെയൊരു ദുരന്തം ഉണ്ടാവില്ലായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും പിൽക്കാലത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...